മുഖത്തിലെ ചുളിവുകൾ മാറ്റി, ചുണ്ടുകൾക്കും കവിളുകൾക്കും വോളിയം കൂട്ടി, പുതുമയാർന്ന യുവത്വം തിരികെ നേടാൻ ഇന്ന് പലരും തിരയുന്നത് ഡെർമൽ ഫില്ലറുകളാണ്. സിനിമ താരങ്ങളെപ്പോലെ ആകർഷകമായ മുഖം ലഭിക്കുമെന്നുള്ള വാഗ്ദാനങ്ങൾ നമ്മെ ആകർഷിക്കുന്നുവെങ്കിലും, ഇത് ഒരു സാധാരണ സൗന്ദര്യ ചികിത്സയല്ല – വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ഒരു മെഡിക്കൽ പ്രൊസീജ്യർ കൂടിയാണ്.
ഫില്ലറുകൾ ചർമ്മത്തിന് അടിയിലേക്ക് കുത്തിവെക്കുന്ന ജെൽ പോലുള്ള പദാർത്ഥങ്ങളാണ്. സാധാരണയായി ഹൈലുറോണിക് ആസിഡ് ആണ് ഉപയോഗിക്കുന്നത്. ഇത് ചർമ്മത്തിലെ ചുളിവുകളും വരകളും നികത്താനും, നഷ്ടപ്പെട്ട വോളിയം തിരികെ നൽകാനും സഹായിക്കുന്നു.
ചുണ്ടുകൾ, കവിളുകൾ, കണ്ണിന് താഴെ, താടിയെല്ല്, നെറ്റി തുടങ്ങിയ ഭാഗങ്ങളിൽ ഫില്ലറുകൾ സാധാരണയായി ഉപയോഗിക്കുന്നു.
ഫില്ലറുകൾ പൊതുവേ സുരക്ഷിതമാണെങ്കിലും, അത് ചെയ്യുന്ന രീതിയും ഉപയോഗിക്കുന്ന ഉത്പന്നവും നിർണായകമാണ്.
പലപ്പോഴും ഫില്ലറുകൾ പരാജയപ്പെടുന്നത് പരിചയസമ്പത്തില്ലാത്ത ഡോക്ടർമാരും ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനാലാണ്.
തെറ്റായ സ്ഥലത്ത് കുത്തിവെച്ചാൽ:
അടുത്തിടെ പല പ്രമുഖ താരങ്ങൾക്കും ഫില്ലറുകൾ ചെയ്തതിന് ശേഷം മുഖത്ത് അസ്വാഭാവികമായ മാറ്റങ്ങൾ വന്ന സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ഇത് ശരിയായ വിദഗ്ദ്ധനെ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു
താൽക്കാലിക ഫില്ലറുകൾ ശരീരം സ്വാഭാവികമായി ആഗിരണം ചെയ്യുന്നുവെങ്കിലും, തെറ്റായ രീതിയിൽ ചെയ്താൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാം:
കുറഞ്ഞ ചെലവിൽ വേഗത്തിൽ സ്ഥിരമായ പരിഹാരം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിൽ വീഴരുത് – പലപ്പോഴും അംഗീകാരമില്ലാത്ത, ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നത്.
ഫില്ലറുകൾ ഒരു സൗന്ദര്യ വർധക ചികിത്സ മാത്രമല്ല, വളരെ കൃത്യതയോടെ ചെയ്യേണ്ട ഒരു മെഡിക്കൽ പ്രൊസീജ്യർ കൂടിയാണ്. തിരഞ്ഞെടുക്കും മുൻപ് നന്നായി ഗവേഷണം നടത്തുകയും, വിദഗ്ദ്ധന്റെ സഹായം തേടുകയും ചെയ്യുക.
Dr. Athira Narayanan, BAMS & FMC
Specialist in Ayurvedic Cosmetology, Skin Care & Haircare
Dr. Athira Narayanan specializes in holistic cosmetic, skin care, and hair care treatments, addressing root causes of imbalances. Her expertise includes managing fungal infections and guiding individuals toward natural wellness using Ayurveda’s ancient wisdom.
Passion: Long-lasting results through authentic Ayurvedic approaches.
Visit her clinic profile to learn more about her treatments and expertise.